തിരുവനന്തപുരം : കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ എലിമല വാർഡിൽ ഉൾപ്പെട്ട എലിമല -ഗ്രാമത്തിലേക്കുള്ള നടപ്പാത പാലം തകർന്നു പിക്കപ്പ് വാൻ കനാലിൽ പതിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോട്ടൂർ സ്വദേശിയായ നാസറിന്റെ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഗ്രാമത്തിലുള്ള ഒരു സ്വകാര്യ വ്യക്തിക്ക് കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പാറപ്പൊടിയുമായി പാലത്തിലൂടെ കടന്ന് പോകുമ്പോഴാണ് അപകടം.
പലം തകർന്നു വാഹനം കുമ്പിൾ മൂട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. 25 അടിയോളം താ ഴ്ചയുണ്ടായിലേക്കാണ് ഭാരവുമായി ലോറി പതിച്ചത്.അപകടത്തിൽ ഡ്രൈവറിന്റെ കൈക്ക് നിസ്സാരമായ പരുക്ക് പറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ പാലം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിൽ ആയിരുന്നു. പാലത്തിൻറെ ഇരുവശങ്ങളിലുമുള്ള പാർശ്വഭിത്തി ഇടിഞ്ഞാണ് പിക്കപ്പ് വാഹനം തോട്ടിലേക്ക് പതിച്ചത്. അപകടം നടന്നയുടൻ നാട്ടുകാരും റോഡിലെ യാത്രക്കാരും സമയോചിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തി.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 15 ലക്ഷം രൂപ പുതിയ പാലം പണിയുന്നതിന് വേണ്ടി വക കൊള്ളിച്ചിരുന്നു. എന്നാൽ അന്ന് കരാർ എടുക്കാൻ ആരും മുന്നോട്ടു വന്നില്ല.തുടർന്ന് ഇപ്പോഴത്തെ ഭരണസമിതി കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് 10 ലക്ഷം രൂപകൂടെ പാലത്തിനായി തുക കൊള്ളിച്ചിരുന്നു. ആകെ 25 ലക്ഷം രൂപ പാലം പണിയുന്നതിന് വേണ്ടി കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിട്ടും കരാർ എടുക്കാൻ ആളില്ലാ എന്നാണ് പഞ്ചായത്ത് പറയുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്, വാർഡ് മെമ്പർ രശ്മി അനിൽകുമാർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.