കുവൈത്തിൽ വാഹനാപകടം; ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ട് മലയാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles