എൽ. വിദ്യയ്ക്ക് യംഗ് സയന്റിസ്റ്റ് അവാർഡ്

കൊൽക്കട്ട : കൊൽക്കത്തയിലെ ഇന്ത്യൻ ഫോട്ടോബയോളജി സൊസൈറ്റിയുടെ യംഗ് സയന്റിസ്റ്റ് അവാർഡിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്‌സിലെ റിസർച്ച് സ്‌കോളർ എൽ. വിദ്യ അർഹയായി. കറുവപ്പട്ടയിൽനിന്ന് വികസിപ്പിച്ചെടുക്കുന്ന സിന്നമാൽഡിഹൈഡിന് പകരമായി ഉപയോഗിക്കാവുന്ന പദാർത്ഥം കണ്ടെത്തിയതിനാണ് പുരസ്‌കാരം.

ഫാർമസ്യൂട്ടിക്കൽ, ബയോമെഡിക്കൽ മേഖലയിലും വിവിധ ഗവേഷണ ആവശ്യങ്ങൾക്കുമായാണ് സിനമാൽഡിഹൈഡ് ഉപയോഗിക്കുന്നത്. (Z)-3 ക്ലോറോ-3 ഫിനൈലക്രൈലാൽഡിഹൈഡ് എന്ന ബദൽ ഉത്പന്നത്തിന് വില വളരെ കുറവായതിനാൽ ഏറെ സാധ്യതകളുണ്ടെന്ന് വിദ്യ പറഞ്ഞു. വിഷാംശം താരതമ്യേന കുറഞ്ഞിരിക്കുന്നതും പുതിയ ഉത്പന്നത്തിൻറെ സവിശേഷതയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നവേഷൻ ആൻറ് ഇൻകുബേഷൻ സെൻറർ മുഖേന ലഭിച്ച മൂന്നു ലക്ഷം രൂപയുടെ ഗ്രാൻഡ് വിനിയോഗിച്ച് പ്രഫ. സി. സുദർശൻകുമാറിൻറെ കീഴിലാണ് വിദ്യ ഗവേഷണം നടത്തിയത്.

Hot Topics

Related Articles