ലാലീഗ ഫുട്ബോളില്‍ ലെവാന്റെയ്ക്ക് മിന്നും ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളില്‍ ലെവാന്റെയ്ക്ക് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഒസാസുനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലെവാന്റെയ്ക്ക് വേണ്ടി വിക്ടർ ഗാർസിയ രണ്ട് ഗോളുകളും എറ്റ ഇയോംഗ് ഒരു ഗോളും നേടി. ഒസാസുനയ്ക്കായി ആന്റെ ബുഡിമിറാണ് ഗോള്‍ സ്കോർ ചെയ്തത്. ലെവാന്റെ താരം ജെറെമി തോല്‍ജാന്റെ ഓണ്‍ഗോളും ഒസാസുനയുടെ ഗോള്‍പട്ടികയിലുണ്ട്. വിജയത്തോടെ ലെവാന്റെയ്ക്ക് 36 പോയിന്റായി. നിലവില്‍ ലീഗ് ടേബിളില്‍ 18-ാം സ്ഥാനത്താണ് ലെവാന്റെ.

Advertisements

Hot Topics

Related Articles