റവന്യൂ വകുപ്പിലെ സ്ഥലം മാറ്റം : റവന്യൂ ജീവനക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിവേദനം സമർപ്പിച്ചു

കോട്ടയം : റവന്യൂ വകുപ്പിൽ അടിയന്തരമായി സ്ഥലംമാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ ജീവനക്കാർ ഇന്ന് ലാൻഡ് റവന്യൂ കമ്മീഷണറെ നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് കമ്മീഷണറേറ്റിൽ എത്തിയത്. വർഷങ്ങളായി സ്വന്തം ജില്ലക്ക് പുറത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരാണ് പരാതിയുമായി എത്തിയത്.

Advertisements

വേക്കൻസി ഇല്ലാത്ത കാരണത്താൽ മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവന്ന ഉദ്യോഗസ്ഥരെ തിരികെ മാതൃ ജില്ലയിൽ എത്തിച്ച ശേഷം മാത്രമേ മറ്റ് സ്ഥലം മാറ്റങ്ങൾ, പ്രൊമോഷനുകൾ എന്നിവ നടത്താൻ പാടുള്ളൂ എന്ന സർക്കാർ നിർദ്ദേശം ആണ് ഇപ്പോൾ അട്ടിമറിക്കപ്പെട്ടിട്ടുള്ളത്. ഇതിനെ തുടർന്നുണ്ടായ സ്ഥലം മാറ്റം സംബന്ധിച്ച സ്തംഭനാ വസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ കമ്മീഷണറെ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് കമ്മീഷണർ ഉറപ്പു നൽകിയതായി ജീവനക്കാർ അറിയിച്ചു. അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ തുടർ പരിപാടികൾ ആലോചിക്കുമെന്നും ജീവനക്കാരുടെ കൂട്ടായ്മ അറിയിച്ചു.

Hot Topics

Related Articles