ആലപ്പുഴ : വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ സ്കൂളിന് പുറത്താക്കി സ്കൂൾ അധികൃതര്‍ ഗേറ്റടച്ചു. രക്ഷിതാക്കളെത്തി സ്കൂൾ പ്രിൻസിപ്പളുമായി ചര്‍ച്ച നടത്തി, വൈകി വരുന്നവരുടെ രജിസ്റ്ററിൽ പേർ എഴുതിച്ച ശേഷം കുട്ടികളെ സ്കൂളിന് ഉള്ളിലേക്ക് കയറ്റി സ്കൂൾ അധികൃതര്‍. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികൾക്കാണ് ഒരു മണിക്കൂറിലേറെ സമയം സ്കൂൾ അധികൃതരുടെ ക്രൂരതയെ തുടര്‍ന്ന് നടുറോഡിൽ നിൽക്കേണ്ടി വന്നത്.
ഇന്ന് രാവിലെ എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാർത്ഥികൾക്കാണ് വൈകിയെത്തിയതിനാൽ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കേണ്ടി വന്നത്. ബസ് വൈകിയതിനാലാണ് സ്കൂളിൽ സമയത്ത് എത്താൽ സാധിക്കാതിരുന്നതെന്നാണ് കുട്ടികൾ പറഞ്ഞത്. അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് കുട്ടികളോട് ക്രൂരതയെന്ന് വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റി. അതിനും ശേഷമെത്തിയവരെയാണ് പുറത്താക്കിയത്. ക്ലാസിൽ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികളെന്നും അതിനാലാണ് ഉള്ളിലേക്ക് കയറ്റാതെ ഗേറ്റ് അടച്ച് പൂട്ടിയതെന്നും പ്രിൻസിപ്പൾ മാത്തുക്കുട്ടി വർഗീസ് പറഞ്ഞു. വിവരം പ്രചരിച്ചിട്ടും വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് കയറ്റാതെ പൊരിവെയിലത്ത് നിര്‍ത്തിയ സ്കൂൾ അധികൃതര്‍ ഒടുവിൽ വൈകിയെത്തുന്നവര്‍ക്കുള്ള പ്രത്യേക രജിസ്റ്ററിൽ പേരെഴുതിച്ച ശേഷമാണ് ഉള്ളിലേക്ക് കയറ്റാൻ തയ്യാറായത്.