എല്‍ഡി ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സൗജന്യ ഓണ്‍ലൈൻ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു

കൊച്ചി :കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എല്‍ഡി ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സൗജന്യ ഓണ്‍ലൈൻ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 180 മണിക്കൂർ നീളുന്നതാണ് ക്ലാസ്. ഫെബ്രുവരി 12 നാണ് ക്ലാസ് തുടങ്ങുക. താല്‍പര്യമുള്ളവർ 0484-2576756 എന്ന നമ്പറില്‍ ബന്ധപ്പെടുക.ഇത്തവണ എല്‍ഡിസി പരീക്ഷയ്ക്ക് പ്രിലിമിനറി ഇല്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടത്തുക. 2025ല്‍ റാങ്ക് ലിസ്റ്റ് നിലവില്‍വരും.

Advertisements

എസ്‌എസ്‌എല്സിയാണ് എല്‍ഡിസി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 – 36 ആണ്. പട്ടികജാതി/പട്ടിക വർഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.എല്‍ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ എന്ന രീതി പിഎസ്സി ഒഴിവാക്കയിരുന്നു. 10-ാം ക്ലാസ്യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയാണ് പിഎസ്സി ഒഴിവാക്കിയത്. പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.

Hot Topics

Related Articles