എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു : മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റിനോടും ഭാരവാഹികളോടും രാജിവെക്കാൻ ആവശ്യപ്പെട്ട് എൻ എസ് എസ് 

കോട്ടയം : എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റിനോട് രാജിവെക്കാൻ ആവശ്യപ്പെട്ട് എൻഎസ്എസ് ഹെഡ് ഓഫിസ്.  ഇതേ തുടർന്ന് മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് സി.പി ചന്ദ്രൻ നായർ രാജിവച്ചു. സി.പി ചന്ദ്രൻ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജി എൻ എസ്  എസ്  ഹൈഡ് ഓഫീസിൽ നിന്നും ആവശ്യപ്പടുകയായിരുന്നു. 

Advertisements

കഴിഞ്ഞ ദിവസം എൽ ഡി എഫ്  പാർലമെൻ്റ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ പങ്കെടുത്ത സി.പി ചന്ദ്രൻ നായർ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയുമുണ്ടായിരുന്നു.  ഇതിൽ അതൃപ്തതി പ്രകടിപ്പിച്ച് ഹെഡ് ഓഫീസിലേക്ക് സി പി  ചന്ദ്രൻ നായരെയും കമ്മറ്റി അംഗങ്ങളെയും വിളിച്ചുവരുത്തി എൻ എസ് എസ് രാജി ആവശ്യപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ വൈസ് പ്രസിഡൻ്റായിരുന്ന ഷാജികുമാർ ചെയർമാനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിക്ക് താലൂക്ക് യൂണിയന്റെ ഭരണച്ചുമതലയും നൽകിയിട്ടുണ്ട്. എൻ എസ് എസിന്റെ സമദൂര സിദ്ധാന്തത്തിനു വിരുദ്ധമായി എൽ ഡി എഫിനെ പിന്തുണച്ചതാണ് പുതിയ സംഭവവികാസ ങ്ങൾക്ക് കാരണമായത്.

Hot Topics

Related Articles