എൽ.ഡി.എഫ് അധികാരത്തിൽ തുടരും; ബിജെപി മൂന്ന് സീറ്റ് നേടും ; പ്രവചനവുമായി സാഹിത്യകാരൻ എൻ.എസ് മാധവൻ 

തിരുവനന്തപുരം: കേരളത്തില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എല്‍ഡിഎഫ് 75 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നും യുഡിഎഫ് 65 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. ഭരണ വിരുദ്ധ വികാരം നേരിയ തോതിലേയുള്ളൂവെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 0-3 സീറ്റുകള്‍ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എൻഎസ് മാധവൻ പറഞ്ഞു.

Advertisements

കേരളം മണിക്കൂറുകള്‍ക്കുള്ളില്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നലെ കേരളത്തെ ഞെട്ടിച്ച കൊട്ടിക്കലാശത്തിന് ശേഷം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് കടന്നു പോകുന്നത്. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികള്‍. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സാമഗ്രികള്‍ വിതരണം ചെയ്യും. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. കടുത്ത പോരാട്ടമാണ് ഇക്കുറി നടക്കുന്നതെന്ന് മാധ്യമങ്ങളുടെ സര്‍വേ വന്നിരുന്നു. ഏറെക്കുറെ മിക്ക സര്‍വേകളും തുല്യ സാധ്യതയാണ് ഇരുമുന്നണികള്‍ക്കും നല്‍കിയത്.

Hot Topics

Related Articles