എൽ ഡി എഫ് തിരുവല്ല നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം

തിരുവല്ല  : എൽ ഡി എഫ് സ്ഥ‌ാനാർഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തിരുവല്ല നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു. തിരുവല്ല എലൈറ്റ് ഹോട്ടലിന് എതിർവശത്തുള്ള സെന്റ്. ജോർജ് സിറ്റി ടവറിലെ ഓഫീസ് മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അലക്സ‌് കണ്ണമല അധ്യക്ഷത വഹിച്ചു.

കൺവീനർ അഡ്വ. ആർ സനൽകുമാർ, എൽ ഡി എഫ് നേതാക്കളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ഫ്രാൻസിസ് വി ആന്റണി, ബിനു വർഗീസ്, ബാബു പറയത്തുകാട്ടിൽ, റെയ്ന‌ ജോർജ്, എം.ബി നൈനാൻ, മുഹമ്മദ് സലീം, സി ടി ജയ, പി പി ജോൺ, ഈപ്പൻ മാത്യു എന്നിവർ സംസാരിച്ചു.

Hot Topics

Related Articles