ലൈഫ് ഭാവന പദ്ധതി; 4030വീടുകൾ കോട്ടയത്തു ഒരുങ്ങുന്നു

കോട്ടയം: ലൈഫ് 2020 പദ്ധതിയിൽ കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക്. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ 4030 കുടുംബങ്ങൾ ഈ വർഷം ഭവന നിർമ്മാണ കരാർ വയ്ക്കും. ഡിസംബർ 25നകം കരാർ വയ്ക്കാനാണു നിർദേശമാണ് നൽകിയിട്ടുള്ളത്. ഇതിൽ പട്ടിക ജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽപ്പെട്ടവർക്കും അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളിൽ വീടില്ലാത്തവർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്.

Advertisements

2023 മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഷറഫ് പി. ഹംസ പറഞ്ഞു. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 17309 പേരും ഭൂരഹിത ഭവന രഹിതരുടെ വിഭാഗത്തിൽ 11466 പേരുമായി 28775 പേരാണ് അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവർക്കുള്ള വീടുകൾ ഘട്ടംഘട്ടമായി വിതരണം ചെയ്യും. 2017-18 ൽ ലൈഫ് പദ്ധതി ആരംഭിച്ചത് മുതൽ 12073 വീടുകളാണ് ജില്ലയിൽ ഇത് വരെ നിർമിച്ചത്. 1170 വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. 2017 ലെ ഭൂരഹിത ഭവന രഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായി ലൈഫ് മിഷൻ നിർമിച്ചു നൽകുന്ന ഭവനസമുച്ചയം–പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിജയപുരംഗ്രാമപഞ്ചായത്ത് ചെമ്പോല കോളനിയിൽ അവസാനഘട്ടത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മനസോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിനിലൂടെ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ തോന്നല്ലൂർ വാർഡിൽ ഡോ. ബി. ആർ. രാജലക്ഷ്മി, സഹോദരൻ ആർ.ബി ബാബു എന്നിവർ തങ്ങളുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം നൽകിയ 65.084 സെന്റ് ഭൂമിയിൽ ലൈഫ് പട്ടികയിലെ ഭൂരഹിതരായ ഗുണഭോക്താക്കൾക്കായി 13 വീടുകളുടെ നിർമാണവും പൂർത്തിയാകാറായിട്ടുണ്ട്. 2023 ജനുവരിയിൽ തന്നെ ഈ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.