17 വര്‍ഷത്തെ തടവിനു ശേഷം രണ്ടു ജീവപര്യന്തം; സൂരജ് തടവില്‍ കഴിയേണ്ടി വരിക 56 വര്‍ഷം; വിധിയുടെ വിശദാംശങ്ങള്‍ അറിയാം ജാഗ്രതാ ന്യൂസ് ലൈവിലൂടെ

കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ പ്രതിയ്ക്ക് നാലു ജീവപര്യന്തം. 302 വധ ശിക്ഷ ഒഴികെ പരമാവധി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇത് കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. ഇന്നു മുതല്‍ 17 വര്‍ഷം കഴിയുമ്പോഴാണ് പ്രതിയ്ക്ക് ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.

Advertisements

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ടെത്തിയ കോടതി പ്രതിയ്ക്ക് 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് വിധിച്ചു. ഇതോടെ കൊലപാതകം, തെളിവ് നിശിപ്പിക്കല്‍, ഗൂഡാലോചന എന്നിവ അടക്കം എല്ലാ വകുപ്പുകളിലുമായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേകം പ്രത്യേകമായി തടവ് അനുഭവിച്ചാല്‍ സൂരജ് 56 വര്‍ഷം തടവില്‍ കഴിയേണ്ടി വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ ശിക്ഷാവിധിയും പ്രായവും അനുസരിച്ചാണ് വധശിക്ഷയില്‍ നിന്നും പ്രതിയെ ഒഴിവാക്കുന്നതെന്നു കൊല്ലം സെഷന്‍സ് കോടതി വിധിച്ചു. പ്രതിയ്ക്കു മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നതും കോടതി വിധിയില്‍ കണക്കു കൂട്ടി. തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷവും, ഗൂഡാലോചനയ്ക്കു പത്തു വര്‍ഷവും തടവുണ്ട്. ഈ സാഹചര്യത്തില്‍ ഈ 17 വര്‍ഷത്തെ തടവിനു ശേഷമാണ് രണ്ടു ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.

Hot Topics

Related Articles