സൂരജിന് രണ്ടു ജീവപര്യന്തം തടവ്; ശിക്ഷാവിധിയുടെ വിശദവിവരങ്ങള്‍ അറിയാം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് രണ്ടു ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം ജില്ലാ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. കൊലപാതക കുറ്റത്തിന് 302 ാം വകുപ്പ് ഉള്‍പ്പെടെ പ്രതിയുടെ മേല്‍ ചുമത്തിയിരുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഉള്‍പ്പെടെയാണ് രണ്ടു ജീവപര്യന്തം തടവ് വിധിച്ചത്. ജഡ്ജി എം. മനോജാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.

Advertisements

നിയമപ്രകാരം ജീവപര്യന്തം ജീവിതാവസാനം വരെയാണ് ശിക്ഷ. 308 ാം വകുപ്പ് പ്രകാരം 10 വര്‍ഷം തടവും 201 ാം വകുപ്പ് പ്രകാരം 7വര്‍ഷം തടവും അനുഭവിച്ച ശേഷമാകും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. അതായത് പതിനേഴ് വര്‍ഷത്തിന് ശേഷമാകും ഇരട്ട ജീവപര്യന്തം സൂരജ് അനുഭവിക്കേണ്ടി വരിക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂരജിനു ചുമത്തിയ 5 കുറ്റങ്ങളിലും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതോടെ ജീവിതകാലം മുഴുവന്‍ സൂരജ് ഇരുളറയ്ക്കുള്ളിലാകും എന്ന കാര്യം ഉറപ്പായി. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിചാരണക്കോടതി വിലയിരുത്തി. എന്നാല്‍, കാപ്പിറ്റല്‍ പണിഷ്‌മെന്റ് (വധശിക്ഷ) വിധിക്കാനുള്ള എല്ലാ ടെസ്റ്റുകളും പാസായ കേസാണിതെന്ന് നിയമവിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്.

Hot Topics

Related Articles