കൊല്ലം: അഞ്ചൽ ഉത്രവധക്കേസിലെ പ്രതി സൂരജിന് നാല് ജീവപര്യന്തം ശിക്ഷ. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയ കോടതി പ്രതിയ്ക്ക് 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് വിധിച്ചു. നാലു വകുപ്പുകളിലായി നാലു ജീവപര്യന്തം തടവ് പ്രതി അനുഭവിക്കണമെന്നാണ് വിധിച്ചിരിക്കുന്നത്. ഇതോടെ കൊലപാതകം, തെളിവ് നിശിപ്പിക്കൽ, ഗൂഡാലോചന എന്നിവ അടക്കം എല്ലാ വകുപ്പുകളിലുമായാണ് നാലു ജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രത്യേകം പ്രത്യേകമായി തടവ് അനുഭവിച്ചാൽ സൂരജ് 56 വർഷം തടവിൽ കഴിയേണ്ടി വരും.
Advertisements
ഉത്രകേസിൽ വിധിയുടെ വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക – https://jagratha.live/verdict-uthra-murder/