ലോക്‌സഭാ തെരഞ്ഞെടുപ്പ് ;നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

പത്തനംതിട്ട :
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി, എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചവര്‍.

Advertisements

Hot Topics

Related Articles