മുഖ്യമന്ത്രിയെ മാറ്റാനുള്ള ഹർജി തള്ളി ഹൈക്കോടതി; സ്ഥാനത്ത് തുടരുന്നതിൽ കെജരിവാളിന് തീരുമാനമെടുക്കാം

ദില്ലി : മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി. കെജ്രിവാള്‍ ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാർ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ്രിേവാളിനെ നീക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം. സമാന ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.

സ്ഥാനത്ത് തുടരണോ എന്നത് കെജ്രിവാളിന്റെ വ്യക്തിപരമായ തീരുമാനമെന്ന് ഇത്തവണ കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം ദേശീയ താല്‍പര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കെജ്രിവാളിന് വിടുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ പ്രവർത്തനം നിരീക്ഷിക്കേണ്ടത് ലഫ് ഗവർണറാണ്. പ്രതിസന്ധിയുണ്ടെങ്കില്‍ ഇടപെടാനുള്ള നിയമപരമായ അധികാരം ലഫ് ഗവർണറുടേതാണ്. അതിനാല്‍ കോടതി ഇടപെടുന്നില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച്‌ അരവിന്ദ് കെജ്രിവാളിന് സ്വയം തീരുമാനിക്കാം എന്ന് ഹൈക്കോടതി പറഞ്ഞത് ആശ്വാസമാണെങ്കിലും ലഫ്റ്റനൻറ് ഗവർണ്ണറുടെ അടുത്ത നീക്കം നിർണ്ണായകമാകും. ഇതിനിടെ എംഎല്‍എമാർ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെജ്രവാള്‍ നിർദ്ദേശം നല്കി. ജനങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഭാര്യ സുനിത കെജരിവാളിന് നല്‍കിയ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ എഎപി എംപി സഞ്ജയ് സിംഗ് പാർട്ടി പരിപാടികളില്‍ സജീവമാകുകയാണ്. സഞ്ജയ് സിംഗിനെതിരായ ബിജെപി നടപടി തിരിച്ചടിച്ചുവെന്ന പ്രചാരണത്തിനാണ് എഎപി മുൻതൂക്കം നല്‍കുന്നത്.

Hot Topics

Related Articles