വേദയായി രജീഷ…മലയാളത്തിലേക്ക് വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചലച്ചിത്രം കൂടി, ‘ലവ്‍ഫുള്ളി യുവേഴ്‍സ് വേദ’ യുടെ ട്രെയിലർ കാണാം

നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ലവ്‍ഫുള്ളി യുവേഴ്‍സ് വേദ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രജിഷ വിജയനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെങ്കിടേഷ് ആണ് ചിത്രത്തിലെ നായകൻ. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രവുമാണ്  ‘ലവ്‍ഫുള്ളി യുവേഴ്‍സ് വേദ’.

Advertisements

തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛായാഗ്രഹണം ടോബിൻ തോമസ് ആണ്. സോബിൻ സോമൻ ആണ് എഡിറ്റിംഗ്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്‍റെ രചന. രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ.

കലാസംവിധാനം സുഭാഷ് കരുൺ.  റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജ്, സഹനിര്‍മ്മാണം അബ്‍ദുൾ സലിം, പ്രൊജക്ട് ഡിസൈനർ വിബീഷ് വിജയൻ,മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്,  പരസ്യകല യെല്ലോ ടൂത്ത്‍സ്, കളറിസ്റ്റ് ലിജു പ്രഭാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി,  പിആർഒ എ എസ് ദിനേശുമാണ്.

Hot Topics

Related Articles