എം. കെ. രാഘവൻ അനുസ്മരണം നടന്നു.

പുതുപ്പള്ളി : കർഷക തൊഴിലാളി നേതാവും സിപിഐ എം വാകത്താനത്തെ സമുന്നത നേതാവും ആയിരുന്ന എം കെ രാഘവൻ അനുസ്മരണം നടന്നു. ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം ചെയ്തു.

Advertisements

യോഗത്തിൽ പാർട്ടി അംഗങ്ങളായ കെ.കെ രാജപ്പനും ഭാര്യ വത്സമ്മ രാജപ്പനും ഉണ്ണാമറ്റം ബ്രാഞ്ചിന്‌ ഓഫീസ് നിർമ്മിക്കുന്നതിന് സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം എ.വി റസൽ ഏറ്റുവാങ്ങി. അനുസ്മരണ യോഗത്തിൽ ഏരിയാ കമ്മറ്റി അംഗം സാബു മരങ്ങാട് അധ്യക്ഷനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ്, പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മത്തായി, ലോക്കൽ സെക്രട്ടറി രാജീവ് ജോൺ , ലോക്കൽ കമ്മറ്റി അംഗങ്ങളായ സി കെ ജോസഫ്, എം സി സുകുമാരൻ, പി ബി പ്രകാശ് ചന്ദ്രൻ, ആർ രാജേഷ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles