മകരജ്യോതി ദർശനത്തിനായി ശബരിമല നട തുറന്നു; വൻ ഭക്തജനത്തിരക്ക്; പമ്പയിലും നിലയ്ക്കലും അയ്യപ്പന്മാരെ തടയുന്നു; മകരജ്യോതി തെളിയിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പമ്പ: മകരജ്യോതി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ദർശനത്തിന് മുന്നോടിയായി വൈകിട്ട് അഞ്ചു മണിയോടെ ശബരിമല നടതുറന്നു. ഇതിനു ശേഷം തിരുവാഭരണഘോഷയാത്ര സ്വീകരിക്കുന്നതിനുള്ള സംഘം സന്നിധാനത്തു നിന്നും പുറപ്പെട്ടു. വൈകിട്ട് ആറരയ്ക്ക് ദീപാരാധനയോടു കൂടി മാത്രമേ സന്നിധാനത്ത് നിന്ന് കാണാവുന്ന ദൂരത്തിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും. ഇതിന് വേണ്ടിയാണ് ഭക്തലക്ഷങ്ങൾ ഇപ്പോൾ സന്നിധാനത്ത് കാത്തു നിൽക്കുന്നത്.

ഇതിനു ശേഷം സന്നിധാനത്ത് ശ്രീകോവിലിൽ മകരസംക്രമപൂജയും നടക്കും. ഈ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ സന്നിധാനത്ത് പുരോഗമിക്കുന്നത്. തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കുന്നതിനു വേണ്ടിയുള്ളവർ സന്നിധാനത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles