മലപ്പുറം തിരൂരില്‍ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂർ: മലപ്പുറം തിരൂരില്‍ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാനയും മകൻ അമാൻ മാലികുമാണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

Advertisements

വീട്ടുപറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ ഇവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങള്‍ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തില്‍ നിലവില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകുന്നതിനായി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Hot Topics

Related Articles