മലപ്പുറത്ത് കള്ളുഷാപ്പ് ഉടമയെ ആക്രമിച്ചു സ്വർണവും മൊബൈലും കവർന്നു ; കേസിലെ നാലു പ്രതികൾ പിടിയിൽ 

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ കള്ളുഷാപ്പില്‍ ഉടമയെ ആക്രമിച്ച്‌ സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. ഒന്നാം പ്രതി തൃത്താല കുട ല്ലൂരിലെ കാടംകുളത്തില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (28), രണ്ടാം പ്രതി തൊടുപുഴ കുമാരമംഗലം കിടത്തിപറമ്പില്‍ വീട്ടില്‍ അജ്മ ല്‍ (30), മൂന്നാം പ്രതി കൂടല്ലൂര്‍ മ ന്ദംമാക്കയില്‍ വീട്ടില്‍ ജിഷ്ണു രാജഗോപാല്‍ (31), നാലാം പ്രതി ആനക്കര മംഗലത്ത്പറമ്പില്‍ വീട്ടില്‍ ഫൈസല്‍ (43) എന്നിവരെയാണ് കൊളത്തൂര്‍ എസ്.എച്ച്‌.ഒ എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം yzxഗളൂരുവില്‍നിന്ന് പി ടികൂടിയത്.

Advertisements

ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പകല്‍ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ ഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ചശേഷം ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ടു പവന്റെ സ്വര്‍ണമാലയും മേശപ്പു റത്തിരുന്ന 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടി യെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് എറണാ കുളം, മൂന്നാര്‍, തമിഴ്നാട് തുടങ്ങി യ സ്ഥലങ്ങളില്‍ കറങ്ങി ബംഗളു രുവിലെത്തി ഒളിവില്‍ കഴിയവെയാണ് പൊലീസ് സംഘം സാഹസികമായി ഇവരെ പിടികൂടിയത്. 30 കിലോമീറ്ററോളം ദൂരത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികള്‍ രാസലഹരികളടക്കം ഉപയോഗിക്കുന്നവരും സ്ഥിരം ക്രി മിനലുകളുമാണെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുസ്തഫക്ക് കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി മോഷണ മടക്കം പത്തു കേസുകളുണ്ട്. രണ്ടാം പ്രതി അജ്മലിന് വധശ്രമ വും മാല മോഷണവുമടക്കം ഒമ്പതു കേസുകളുണ്ട്. അജ്മല്‍ രണ്ടു മാസത്തോളമായി തൊടുപുഴയി ല്‍നിന്ന് കൂടല്ലൂരിലെത്തി മറ്റു പ്രതികളുടെ കൂടെയായിരുന്നു താ മസം. മൂന്നാം പ്രതി ജിഷ്ണുവിന് രണ്ടു കേസുകളും നാലാം പ്രതി ഫൈസലിന് മണല്‍ കടത്തിയ ഒരു കേസുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തി ല്‍ എസ്.എച്ച്‌.ഒ എം. ബിജുവി നെ കൂടാതെ എ.എസ്.ഐ ജോ ര്‍ജ്, സി.പി.ഒമാരായ നജ്മുദ്ദീന്‍, ദിനേശ്, നിസാര്‍ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles