മൂവി ഡെസ്ക്ക് : ഓര്‍ഡിനറി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. ഡ്യൂ ഡ്രോപ്‌സ് പോലുള്ള ജനപ്രീയ ടെലിവിഷൻ ഷോകളിലെ അവതാരകയായിട്ടാണ് ശ്രിതയുടെ തുടക്കം. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടിയ ശ്രിത പിന്നീട് കുറച്ചു സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയെങ്കിലും പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തില്‍ എത്തിയ ശ്രിത ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവമാകാൻ ഒരുങ്ങുകയാണ്. രണ്ടു സിനിമകളില്‍ നായികയായി കൊണ്ടാണ് ശ്രിതയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിക്കുകയാണ് ശ്രിത. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാൻ സിനിമയിലേക്കു വളരെ ആകസ്മികമായി വന്നൊരാളാണ്. സിനിമകള്‍ കിട്ടാൻ വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാറുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ഈ രംഗത്തു ബന്ധങ്ങളും കുറവാണെന്ന് ശ്രിത പറയുന്നു. ‘ഓര്‍ഡിനറിക്കു ശേഷം ഇനി സിനിമ ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു. പിന്നെ കേട്ട കഥകളില്‍ പലതും എനിക്കു യോജിച്ച കഥാപാതങ്ങളായി തോന്നിയില്ല’,
അതിനാല്‍, സിനിമകള്‍ ഏറെയൊന്നും ചെയ്യാനും ശ്രമിച്ചില്ല. കുറച്ചു നാള്‍ ചെന്നൈയിലായിരുന്നു. അവിടെയും കുറച്ചു പ്രോജക്ടുകളുടെ ഭാഗമായി. എന്നാലും ഞാനിവിടെയൊക്കൊത്തന്നെയുണ്ടായിരുന്നു’, ശ്രിത വ്യക്തമാക്കി. ഇടവേളയുടെ സമയത്തും താൻ വെറുതെ ഇരിക്കുകയായിരുന്നില്ലെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ പല നിര്‍ണായക ഘട്ടങ്ങളെയും അതിജീവിച്ച സമയമായിരുന്നു കടന്നുപോയത്. എനിക്കു തന്നെ ഒരു നവീകരണം വേണമായിരുന്നു. മൊത്തത്തില്‍ ജീവിതം ഒന്നു റിഫ്രഷ് ചെയ്ത് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതും അത്യാവശ്യമായിരുന്നു. പക്ഷേ, ഞാൻ വെറുതേയിരിക്കുകയായിരുന്നില്ല. ഒരോ കാര്യങ്ങളില്‍ എന്നെത്തന്നെ എൻഗേജ് ചെയ്തു നിര്‍ത്തി. ബോക്സിങ് പഠിച്ചു. നന്നായി വ്യായാമവും ചെയ്തു. ഓട്ടമാണ് എന്റെ മെയിൻ’, ശ്രിത പറഞ്ഞു.