മനോരമ ചാനൽ മാധ്യമ പ്രവർത്തകൻ അയ്യപ്പദാസിന് പ്രചാരണ വാഹനത്തിൽ നിന്ന് വീണ് പരിക്ക്; പരിക്കേറ്റത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ; അയ്യപ്പദാസിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: മലയാള മനോരമ ചാനൽ മാധ്യമപ്രവർത്തകനായ അയ്യപ്പദാസിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് പരിക്ക്. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാണ്ടി ഉമ്മൻ സഞ്ചരിച്ച വാഹനത്തിൽ കയറുന്നതിനിടെയാണ് അയ്യപ്പദാസിന് വീണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പുതുപ്പള്ളിയിൽ വാഹന പ്രചാരണത്തിനായി എത്തിയ ചാണ്ടി ഉമ്മനൊപ്പം തത്സമയ പ്രചാരണത്തിനായി വാഹനത്തിൽ കയറിയതായിരുന്നു അയ്യപ്പദാസ്. ഇതിനിടെ കാൽവഴുതി ഇദ്ദേഹം റോഡിൽ വീഴുകയായിരുന്നു.റോഡിൽ വീണ അയ്യപ്പദാസിന് സാരമായി പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകരും ചാനൽ പ്രവർത്തകരും ചേർന്നാണ് ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്.

Advertisements

Hot Topics

Related Articles