വൈറലായ പ്രകമ്പനത്തിലെ വീഡിയോ ഗാനം പുറത്ത്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

ഗണപതി, സാഗര്‍ സൂര്യ, അല്‍ അമീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ കോമഡി ചിത്രം പ്രകമ്പനത്തിലെ തള്ള വൈബ് എന്ന ഗാനം പുറത്ത്. വിനായക് ശശികുമാറിൻ്റെ കിടിലൻ വരികളും, ബിബിൻ അശോകിൻ്റെ സംഗീതവും പ്രണവം ശശിയുടെയും, പുഷ്പവതിയുടെ ശബ്ദവും ഒരുമിച്ച്‌ ചേർന്ന് സോഷ്യല്‍ മീഡിയില്‍ തരംഗമാവുകയാണ് തള്ള വൈബ് സോങ്. മലയാളികള്‍ക്ക് ഏറ്റുപാടാൻ കഴിയുന്ന ഒരു ട്രെൻഡ് സെറ്റർ ഗാനമാണ് തള്ള വൈബ് എന്നാണ് കേട്ടവർ കേട്ടവർ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

Advertisements

തമിഴ് സൂപ്പർ ഹിറ്റ്‌ സംവിധായാകൻ കാർത്തിക് സുബ്ബരാജിന്റെ പ്രമുഖ നിർമ്മാണ കമ്പനിയായ സ്റ്റോണ്‍ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസ്, കാർത്തികേയൻ, സുധീഷ്.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റല്‍ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്,കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതള്‍ ജോസഫ് ആണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം തന്നെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ചിത്രത്തിന്റെ ഛായഗ്രഹണം ആല്‍ബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. കോ പ്രൊഡ്യൂസർ വിവേക് വിശ്വം, മോൻസി, ദിലോർ, റിജോഷ്, ബ്ലസി. എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, ബാഗ്രൗണ്ട് സൗണ്ട് ശങ്കർ ശർമ്മ, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശശി പൊതുവാള്‍, കമലാഷൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ(സപ്ത), ഫൈനല്‍ മിക്സ് എം ആർ രാജാകൃഷ്ണൻ, ഡി ഐ രമേശ്‌ സിപി, ലൈൻ പ്രൊഡ്യൂസർ അനന്ത നാരായണൻ, വി.എഫ്. എക്സ് മേരാക്കി,മേക്കപ്പ് ജയൻ പൂങ്കുളം, സ്റ്റില്‍സ് ഷാഫി ഷക്കീർ ഷിബി ശിവദാസ്, പിആർഓ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Hot Topics

Related Articles