ലൈംഗികാതിക്രമ കേസ് ; മുൻകൂര്‍ ജാമ്യം തേടി വ്ലോഗര്‍ മല്ലു ട്രാവലര്‍

ന്യൂസ് ഡെസ്ക് : ലൈംഗികാതിക്രമ കേസില്‍ മുൻകൂര്‍ ജാമ്യം തേടി വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാൻ എന്ന മല്ലു ട്രാവലര്‍. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിര്‍ മുൻകൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.ജാമ്യപേക്ഷയെ പൊലീസ് കോടതിയില്‍ എതിര്‍ക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഷക്കീറിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

അഭിമുഖം നടത്താനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് മല്ലു ട്രാവലര്‍ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.

Hot Topics

Related Articles