കളങ്കാവലിൻ്റെ വിജയം: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ 2 ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. 

Advertisements

ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക – നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന് അവർ അടിവരയിട്ട് പറയുന്നു. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്. 

അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേ വരെ കാണാത്ത മമ്മൂട്ടിയെ ആണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.

Hot Topics

Related Articles