മണർകാട് കത്തീഡ്രലിൽ സാംസ്കാരിക സമ്മേളനം നാളെ

മണര്‍കാട്: മണര്‍കാട് പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എന്‍. വാസവന്‍ സേവകസംഘം നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം ചെയ്യും. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൻ്റെ രജതജൂബിലി ആഘോഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വനിതാസമാജം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം തോമസ് ചാഴികാടന്‍ എംപിയും മെറിറ്റ് അവാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സെൻ്റ് മേരീസ് ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രകാരന്‍ ബേസില്‍ ജോസഫും നിർവഹിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് എല്‍ദോസ് പോളിനെ അനുമോദിക്കും.

Hot Topics

Related Articles