കോട്ടയം മണർകാട്ട് സർക്കാർ കോഴി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മധ്യകേരളത്തിലെ ജനകീയാസൂത്രണ പദ്ധതിയ്ക്ക് തിരിച്ചടി

കോട്ടയം: മണർകാട് സർക്കാർ കോഴിവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി. കഴിഞ്ഞ ശനിയാഴ്ച 90 കോഴികൾ ചത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ വന്ന ഫലത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഇവിടെയുള്ള കോഴികളെ പൂർണമായും കൊന്നു കളയും. ഈ സാഹചര്യത്തിൽ അടുത്ത ആറു മാസം ഇവിടെ കോഴികളെ വളർത്താൻ സാധിക്കില്ല. മധ്യകേരളത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴികളെ ഈ കേന്ദ്രത്തിൽ നിന്നാണ് വിതരണം ചെയ്യുന്നത്. എന്നാൽ, പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിനാൽ അടുത്ത ആറു മാസം ഈ കേന്ദ്രത്തിൽ കോഴികളെ വളർത്താനാവില്ല. ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിയെയും ഇത് ബാധിക്കും. രോഗബാധയുള്ള കോഴികളെ കൊല്ലുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി വെറ്റിനറി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് വരേണ്ടതുണ്ട്.

Advertisements

Hot Topics

Related Articles