ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയപ്രതീക്ഷയുമായി ഇറങ്ങിയ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്. മൂന്നു ഗോൾ വിജയവുമായി ടോട്ടനമും, ചെൽസിയും, ലിവർപൂളും കിരീട പോരാട്ടത്തിൽ തുല്യ നിലതുടരുന്നു.
ലണ്ടനിലെ ഷെൽഹർട്ട് പാർക്കിൽ നടന്ന മത്സരത്തിൽ ഗോൾ നേടാൻ രണ്ട് ടീമുകൾക്കും സാധിച്ചില്ല. പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും യുണൈറ്റഡിനെ കൃത്യമായി പൂട്ടിയാണ് ക്രിസ്റ്റൽ പാലസ് കളി മെനഞ്ഞത്. ആസൂത്രണമില്ലാത്ത യുണൈറ്റഡിന്റെ കളിയും നിർണ്ണായകമായി.
എതിരില്ലാത്ത മൂന്നു ഗോളിനാണ് ചെൽസി വെസ്റ്റ് ഹാമിനെ തകർത്ത് തരിപ്പണമാക്കിയത്. നാലാം മിനിറ്റിലും 18 ആം മിനിറ്റിലും നിക്കോളാസ് ജാക്‌സൺ നേടിയ ഗോളിലാണ് ചെൽസി മുന്നിലെത്തിയത്. 47 ആം മിനിറ്റിൽ കോൾ പാൽമർ ആദ്യ പകുതിയിൽ തന്നെ പട്ടിക പൂർത്തിയാക്കി വിജയം ഉറപ്പിച്ചു. ലൂയിസ് ഡയസിന്റെ ഡബിളിന്റെ മികവിലാണ് ലിവർപൂൾ, ബോൺസ്മൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് മുക്കിയത്. 26 ആം മിനിറ്റിലും 28 ആം മിനിറ്റിലുമായാണ് ലൂയിസ് ഡയസ് ഗോൾ നേടിയത്. 37 ആം മിനിറ്റിൽ ഡാർവിൻ നൺസ് പട്ടിക പൂർത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എട്ടാം മിനിറ്റിൽ ഡൊമിനിക് സോളങ്കിലും, 28 ആം മിനിറ്റിൽ ബ്രന്നാൺ ജോൺസണും, 85 ആം മിനിറ്റിൽ ജെയിംസ് മാഡിസണുമാണ് ടോട്ടനത്തിന് വേണ്ടി ഗോൾ നേടിയത്. ടോട്ടനം മൂന്നു ഗോൾ നേടിയപ്പോൾ ഒന്നാം മിനിറ്റിൽ തന്നെ ബ്രയാൻ മെബ്യൂബോ ബ്രന്റ് ഫോർഡിനു വേണ്ടി നേടിയ ഗോൾ വെറുതെയായി. എതിരില്ലാത്ത മൂന്നു ഗോളിനാണ് ആസ്റ്റൺ വില്ല വൂൾവ്‌സിനെ തകർത്തത്. 25 ആം മിനിറ്റിൽ മാത്യു കുക്കായുടെ ഗോളിലൂടെ മുന്നിലെത്തിയ വൂൾവ്‌സിനെ , 73 ആം മിനിറ്റിൽ ഓലീ വാറ്റ്കിൻസും, 88 ആം മിനിറ്റിൽ ഇസിരി കോനയും, ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിൽ ജോവാൻ ഡൂറാനും നേടിയ ഗോളിലൂടെയാണ് ആസ്റ്റൺ വില്ല തകർത്തത്.
ഫുൾഹാമിന്റെ മൂന്നു ഗോളിന് ഒരു ഗോളിന്റെ മറുപടി നൽകിയെങ്കിലും ന്യൂകാസിലിന് വിജയിക്കാൻ ഇത് മതിയാകുമായിരുന്നില്ല. അഞ്ചാം മിനിറ്റിൽ രാഹുൽ ജിമ്മേൻസും, 22 ആം മിനിറ്റിൽ സ്മിത്ത് റോവും ഫുൾഹാമിനെ മുന്നിൽ എത്തിച്ചു. 46 ആം മിനിറ്റിൽ ഹാർവി ബ്രാൺസ് തിരിച്ചടിച്ചെങ്കിലും, ഇൻജ്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ റിയിസ് നെൽസൺ പട്ടിക പൂർത്തിയാക്കി. സതാംപ്ടണും ഐപ്‌സ്വിച്ചും, ലെസ്റ്ററും എവർടണ്ണും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞു.