കോട്ടയം : മണിപ്പൂർ വിഷയത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ചിങ്ങവനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനെതിരെ കറുകച്ചാൽ പൊലീസിൽ പരാതി നൽകി യുവമോർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ഹിന്ദു ദൈവങ്ങൾ എന്നിവരെ അപമാനിച്ചതായി ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച കറുകച്ചാൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പരിശോധന നടത്തിയ പ്രാഥമിക ശേഷം കേസെടുക്കുമെന്ന് കറുകച്ചാൽ പോലീസ് അറിയിച്ചു.
കറുകച്ചാൽ നെടുംകുന്നം സൗഹൃദവേദി എന്ന ഗ്രൂപ്പിൽ പങ്കുവച്ച പോസ്റ്റിന് എതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തി എന്ന പേരിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും മോശപ്പെട്ട രീതിയിൽ ചിത്രീകരിച്ചു എന്നുമാണ് പരാതി. ഇത്തരത്തിൽ വ്യാജ പോസ്റ്റുകൾ സൃഷ്ടിച്ച പ്രചരിപ്പിക്കുന്ന വഴി സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നതായും അക്രമം പ്രോത്സാഹിപ്പിക്കുന്നതായും ആണ് യുവമോർച്ച നേതാക്കൾ പരാതിയിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ യുവമോർച്ചകറുകച്ചാൽ പഞ്ചായത്ത് കമ്മിറ്റി കറുകച്ചാൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുൻപാകെ പരാതി സമർപ്പിച്ചു.