മാന്നാറിൽ മതസഹർദം പൂവണിഞ്ഞു ; ശിവരാത്രി എതിരേൽപ്പ് ഘോഷയാത്രക്ക് സ്വീകരണവുമായി മുസ്ലിംജമാഅത്ത് കമ്മിറ്റി

മാന്നാർ: മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള എതിരേൽപ്പ് ഘോഷയാത്രക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റി നൽകിയ സ്വീകരണം മാന്നാറിന്റെ മതസൗഹാർദ്ദത്തിന് മാറ്റുകൂട്ടി.

Advertisements

എട്ടുവർഷത്തോളമായി ജമാഅത്ത് കമ്മിറ്റി നൽകി വരുന്ന സ്വീകരണം കൊവിഡ് കാലത്തിനു ശേഷം ഇത്തവണയാണ് പുനരാംഭിച്ചത്. തൃക്കുരട്ടി പടിഞ്ഞറെ നടയിൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നബിദിന റാലിക്കും വർഷംതോറും സ്വീകരണം നൽകി വരുന്നുണ്ട്. കടപ്ര കൈനിക്കരമഠം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച തിരേൽപ് ചെങ്ങന്നൂർ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് തൃക്കുരട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട എതിരേൽപ്പ് ഘോഷയാത്രക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുത്തൻപള്ളിയങ്കണത്തിന്റെ പ്രവേശന കവാടത്തിൽ വരവേൽപ് നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.