മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു

മാന്നാനം: സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു. കുട്ടികളുടെ അസംബ്ലിയോടുകൂടി തുടങ്ങിയ ആഘോഷം സ്കൂൾ ഹെഡമാസ്റ്റർ റവ. ഫാ. സജി പാറക്കടവിൽ സി എം ഐ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായന മത്സരവും, ക്വിസ്, പോസ്റ്റർ, ആസ്വാദനക്കുറിപ്പ് മത്സരങ്ങളും നടത്തുകയുണ്ടായി. മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടിരിക്കുന്ന പുതുതലമുറയ്ക്ക് ആവശ്യമായ ജീവാമൃതാണ് വായനയെന്ന് സ്കൂൾ മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി സി എം ഐ അഭിപ്രായപ്പെട്ടു.

Advertisements

Hot Topics

Related Articles