. മരട് പി എ സ് മിഷൻ ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവർത്തനങ്ങൾ ആസ്റ്റർ മെഡ്സിറ്റി ഏറ്റെടുത്തു

മരട്: നിലവാരമുള്ള ആരോഗ്യസേവനങ്ങൾ ജനങ്ങൾക്ക് ഉറപ്പുവരുത്തുവാനായി പി എസ് മിഷൻ ഹോസ്പിറ്റൽ ആസ്റ്റർ മെഡ്സിറ്റിയുടെ സഹകരണത്തോടെ അത്യാഹിത വിഭാഗം വിപുലീകരിച്ചു. ഈ മാസം അഞ്ചുമുതൽ പ്രവർത്തനമാരംഭിച്ച അത്യാഹിത വിഭാഗത്തിൽ പി എസ് മിഷൻ ഹോസ്പ്പിറ്റലിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാകും.

Advertisements

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനു സമയനഷ്ടമില്ലാതെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റും. കൂടാതെ ഇവരുടെ തുടർചികിത്സയും പരിശോധനകളും പി. എസ് ,മിഷൻ ഹോസ്പിറ്റലിൽ തന്നെ തുടരുകയും ചെയ്യാം..ഒരേ സമയം 16 രോഗികളെ വരെ ചികിത്സിക്കുവാൻ കഴിയുന്ന അത്യാഹിത വിഭാഗത്തിൽ ആസ്റ്റർ മെഡ്സിറ്റിയിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ മുഴുവൻ സമയ സേവനങ്ങൾ ലഭ്യമായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂറോളജി, ഇന്റെർവെൻഷനൽ റേഡിയോളജി, ഇന്റർവെൻഷനൽ കാർഡിയോളജിയോടൊപ്പം അത്യാധുനിക കാത്ത് ലാബ് സൗകര്യം ആസ്റ്റർ മെഡ്സിറ്റിയുടെ സഹകരണത്തോടെ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്.

മരട് മുൻസിപ്പാലിറ്റി ചെയർമാൻ ആന്റണി ആശാൻപ്പറമ്പിൽ, പി എസ് മിഷൻ ഹോസ്‌പിറ്റൽ ഡയറക്ടർ ആനി ഷീല, അത്യാഹിത വിഭാഗം മുഖ്യ കൺസൽട്ടൻറ് ഡോക്റ്റർ ജോൺസൺ കെ വര്ഗീസ്, ആസ്റ്റർ മെഡ്‌സിറ്റി, ഡയറക്ടർ ഓഫ് മെഡിക്കൽ അഫേഴ്‌സ് ഡോക്ടർ ടി ആർ ജോൺ, ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോക്ടർ അനൂപ് ആർ വാര്യർ, മരട് മുൻസിപ്പാലിറ്റി കൗൺസിലർമാരായ റവറന്റ് ഫാദർ ജോസഫ് ചെല്ലാട്ട്, പാരിഷ് വികാർ, സിബി സേവ്യർ, പി എസ് മിഷൻ ഹോസ്‌പിറ്റൽ കൺസൾട്ടിങ് റേഡിയോളജിസ്റ്റ് ഡോക്ടർ ലിജാ ജോസ്, നഴ്സിങ് സുപ്രണ്ടന്റ് ശ്രീമതി അൽഫോൻസ ശോഭ എന്നിവർ ചടങ്ങിൽ പങ്കെടുത്തു,.

Photo caption: ആസ്റ്റർ മെഡ്സിറ്റിയുടെ സഹകരണത്തോടെ പി എസ് മിഷൻ ഹോസ്‌പിറ്റലിൽ വിപുലീകരിച്ച അത്യാഹിത വിഭാഗം മരട് മുൻസിപ്പാലിറ്റി ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ആസ്റ്റർ മെഡ്‌സിറ്റി അത്യാഹിത വിഭാഗം ലീഡ് കൺസൽട്ടൻറ് ഡോക്ടർ ജോൺസൻ കെ വര്ഗീസ്, പി എസ് മിഷൻ ഹോസ്‌പിറ്റൽ ഡയറക്ടർ ആനി ഷീല, ആസ്റ്റർ മെഡ്‌സിറ്റി ഡയറക്ടർ ഓഫ് മെഡിക്കൽ അഫേഴ്‌സ് ഡോക്റ്റർ ടി ആർ ജോൺ എന്നിവർ സമീപം.

Hot Topics

Related Articles