മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റി ഏറ്റുവാങ്ങി 

പാലാ : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെ‍ഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന  സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പുരസ്കാരം ഏറ്റു വാങ്ങി. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. 500ന് മുകളിൽ കിടക്കകൾ ഉള്ള ആശുപത്രി വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി പുരസ്കാരത്തിന് അർഹമായത്. 

Advertisements

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആശുപത്രിയെ പരിസ്ഥിതി സൗഹാർദ്ധമായി നിലനിർത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് ഒന്നാം സ്ഥാന നേട്ടത്തിൽ എത്തിച്ചതെന്നു മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. നൂതന സംവിധാനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട്  മലിനീകരണം ഒഴിവാക്കുന്നതിനൊപ്പം ഊർജസംരക്ഷണത്തിനായും മാതൃക സൃഷ്ടിക്കുന്ന പദ്ധതികൾ ആശുപത്രിയിൽ നടപ്പിലാക്കാൻ സാധിച്ചതായി ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ പറഞ്ഞു. ആശുപത്രി എൻജിനീയറിംഗ് വിഭാഗം മാനേജർ പോളി തോമസ് , കൺസൾട്ടൻ്റ് റോയി എം. തോമസ് എന്നിവരും അവാർഡ് ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.