ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയർമാനായി ജനാധിപത്യ കേരള കോൺഗ്രസ് അംഗം മാത്യൂസ് ജോർജ്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയർമാനായി മാത്യൂസ് ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫിൽ നിന്ന് മത്സരിച്ച കേരള കോൺഗ്രസിലെ സന്തോഷ് ആന്റണിയെ 14 ന് എതിരെ 19 വോട്ടുകൾക്കാണ് മാത്യൂസ് ജോർജ്ജ് വിജയിച്ചത്. ജനാധിപത്യ കേരള കോൺഗ്രസ് അംഗമാണ് മാത്യൂസ് ജോർജ്.

Advertisements

വൈസ് ചെയർമാനായിരുന്ന ബെന്നി ജോസഫ് എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടർന്നാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ 33 അംഗങ്ങൾ ഹാജരായിരുന്നു. ബിജെപിയുടെ മൂന്ന്  അംഗങ്ങൾ വിട്ടു നിന്നു. മുൻ വൈസ് ചെയർമാൻ ബെന്നി ജോസഫും വേട്ടെടുപ്പിൽ പങ്കെടുത്തില്ല.

Hot Topics

Related Articles