എംഡിഎംഎ കേസ് :അമ്പലപ്പുഴയില്‍ 2 പേര്‍ പിടിയില്‍

ആലപ്പുഴ : 11 ഗ്രാം എംഡിഎംഎയുമായി മിമിക്രി കലാകാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ. പറവൂർ പനേക്കുളങ്ങര സ്കൂളിന് സമീപം താമസിക്കുന്ന മിമിക്രി കലാകാരൻ തൈപ്പറമ്പ് വീട്ടിൽ രാജേഷ് ഉത്തമൻ (45), ആലപ്പുഴ ഇരവുകാട് വാലുചിറയിൽ പ്രദീപ് (ഓമനക്കുട്ടൻ–45) എന്നിവരാണ് പിടിയിലായത്.

Advertisements

കഴിഞ്ഞദിവസം രാത്രി പനേക്കുളങ്ങര സ്കൂളിന് സമീപത്തുനിന്നാണ് ഒരു ഗ്രാം എംഡിഎംഎയുമായി രാജേഷിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രദീപിനെക്കുറിച്ചു വിവരം ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരവുകാട്ടെ വീട്ടിൽനിന്ന് 10 ഗ്രാം എംഡിഎംഎയുമായി പ്രദീപിനെ പിടികൂടുകയായിരുന്നു. ഇയാൾ 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരുവരെയും റിമാൻഡ് ചെയ്തു.അമ്പലപ്പുഴ ഡിവൈഎസ്പി ബിജു വി.നായരുടെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക് സ്ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുന്നപ്ര സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ലൈസാദ് മുഹമ്മദ്, എസ്ഐമാരായ ആർ.ആർ.രാഗേഷ്, കെ.എസ്.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles