എംസി റോഡിൽ കോട്ടയം ചിങ്ങവനം ഗോമതിക്കവലയിൽ റിഫ്‌ളക്ടർ സ്റ്റിക്കറുകൾ സ്ഥാപിക്കുന്നു; പൊലീസിനു റിഫ്‌ളക്ടർ സ്റ്റിക്കറുകൾ വിതരണം ചെയ്ത് റോട്ടറി ക്ലബ് ഓഫ് കോട്ടയം നോർത്ത്

കോട്ടയം: നിരന്തരം അപകടമുണ്ടാകുന്ന എംസി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിൽ റിഫ്‌ളക്ടർ സ്റ്റിക്കറുകൾ സ്ഥാപിക്കാനൊരുങ്ങി പൊലീസ്. അപകടം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് റോഡിൽ റിഫ്‌ളക്ടർ സ്റ്റിക്കറുകൾ സ്ഥാപിച്ച് അപകടം ഒഴിവാക്കാനുള്ള നടപടി ചിങ്ങവനം പൊലീസ് സ്വീകരിക്കുന്നത്. റിഫ്‌ളക്ടർ സ്റ്റിക്കറുകളുടെ വിതരണം റോട്ടറി ക്ലബ് ഓഫ് കോട്ടയം നോർത്ത് നിർവഹിച്ചു. ചിങ്ങവനം എസ്‌ഐ റിഫ്‌ളക്ടർ സ്റ്റിക്കറുകൾ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് ഡോ.ബിജു, അംഗം ജോർജ് മാത്യു എന്നിവർ സ്റ്റിക്കറുകൾ വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles