ലണ്ടന്‍ : പുരുഷ സിംഗിള്‍സ് ടെന്നീസിലെ ലോക ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് സ്‌പെയിനിന്റെ സൂപ്പര്‍ താരം കാര്‍ലോസ് അല്‍ക്കാരസ്.ക്വീന്‍സ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെ അല്‍ക്കാരസ് സെര്‍ബിയയുടെ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ മറികടന്ന് ഒന്നാം റാങ്കില്‍ തിരിച്ചെത്തി.
ഗ്രാസ് കോര്‍ട്ടിലെ അല്‍ക്കാരസിന്റെ ആദ്യ കിരീടമാണിത്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലെക്‌സ് ഡി മിനാവുറിനെ തകര്‍ത്ത് അല്‍ക്കാരസ് കിരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ വിജയം. സ്‌കോര്‍: 6-4, 6-4. ഈ സീസണിലെ താരത്തിന്റെ അഞ്ചാം കിരീടം കൂടിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈയിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയാണ് ജോക്കോവിച്ച് ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയത്. 23 ഗ്രാന്‍ഡ്സ്ലാം കിരീടം നേടി താരം ലോകറെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. സെമിയില്‍ അല്‍ക്കാരസിനെ വീഴ്ത്തിയ ജോക്കോ ഫൈനലില്‍ കാസ്പര്‍ റൂഡിനെ അനായാസം മറികടന്ന് കിരീടത്തില്‍ മുത്തമിട്ടു. ജോക്കോവിച്ച് നിലവില്‍ രണ്ടാം റാങ്കിലാണ്. ജോക്കോവിച്ചും അല്‍ക്കാരസും വിംബിള്‍ഡണ്‍ കിരീടം നേടാനായുള്ള പരിശീലനത്തിലാണ്. വിംബിള്‍ഡണ്‍ യോഗ്യതാമത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.