മെസിക്കായി വിരിച്ച വലയില്‍ കുടുങ്ങി ബ്രസീലിയന്‍ മജീഷ്യന്‍ നെയ്മര്‍ : റോണോയ്ക്ക് പിന്നാലെ നെയ്മറും സൗദിയിലേയ്ക്ക്

പാരീസ് : മെസിക്കായി വിരിച്ച വലയില്‍ കുടുങ്ങി ബ്രസീലിയന്‍ മജീഷ്യന്‍ നെയ്മര്‍. സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്ബന്‍ ഓഫര്‍ സ്വീകരിച്ച താരം ഉടന്‍ രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുമെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കാനുള്ള തീയതി ക്ലബ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഫാബ്രിസിയോ റൊമാനോ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ 160 മില്യണ്‍ യൂറോയാണ് പിഎസ്ജിക്ക് നല്‍കിയ ഓഫര്‍. 31-കാരന്..

Advertisements

ബാഴ്സലോണയില്‍ നിന്ന് ലോകറെക്കോഡ് തുകയ്‌ക്കാണ് 2017-ല്‍ പി.എസ്.ജിയിലെത്തിയത്. വീണ്ടും നയ്മറെ സ്വന്തമാക്കാന്‍ പഴയക്ലബ്ബായ ബാഴ്സലോണയുടെ ശ്രമം ഇതോടെ അവസാനിച്ചെന്നാണ് വിലയിരുത്തല്‍. അന്ന് 220 മില്യണ്‍ യൂറോയാണ് താരത്തിനായി പി.എസ്.ജി. മുടക്കിയത്. 31 കാരനായ നെയ്മര്‍ ലീഗ് വണ്ണിലെ പി.എസ്.ജിയുടെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ പ്രീ സീസണില്‍ താരം കളിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെയ്മറുമായി അല്‍ ഹിലാല്‍ ക്ലബ്ബ് ഉടമകള്‍ ഇതിനോടകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ഔദ്യോഗിക വിവരം പുറത്തുവരും. നെയ്മര്‍ക്ക് പുറമേ ഫുള്‍ഹാമില്‍ നിന്ന് സൂപ്പര്‍താരം അലക്സാണ്ടര്‍ മിട്രോവിച്ചിനെയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ഹിലാല്‍. നിലവില്‍ റൂബന്‍ നെവസ്, കലിദോ കൗലിബാലി തുടങ്ങിയ വമ്ബന്‍ താരങ്ങള്‍ അല്‍ ഹിലാലില്‍ കളിക്കുന്നുണ്ട്.

Hot Topics

Related Articles