മൂന്ന് പേരുടെ വി വി ഐ പി ടിക്കറ്റിന് ഒരു കോടി ; ലയണൽ മെസിയുടെ കൊച്ചിയിലെ കളിയുടെ ടിക്കറ്റ് നിരക്ക് തീരുമാനിച്ചു

കൊച്ചി: ലയണല്‍ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്.5000 രൂപ മുതല്‍ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങള്‍ സ്‌പോണ്‍സർമാർ പുറത്തുവിട്ടിട്ടില്ല.

Advertisements

മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി രൂപ നല്‍കണമെന്നും പുറത്തുവന്ന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വിവിഐപി ടിക്കറ്റുകള്‍ പരിമിത എണ്ണം മാത്രമാണ് വിതരണം ചെയ്യുകയെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. നവംബർ 10 മുതല്‍ 18 വരെയുള്ള തീയതികളിലാണ് മെസി അടങ്ങുന്ന അർജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിനെത്തുന്നത്. നവംബർ മാസം കൊച്ചി ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയർത്തുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ ഉടൻ പൂർത്തിയാക്കും. ആദ്യം അംഗോളയിലും പിന്നീട് കേരളത്തിലുമാണ് ടീമിന് മത്സരമുള്ളത്. അതേസമയം മെസ്സിപ്പടയുടെ മത്സര തീയതിയും എതിരാളികളേയും സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.

Hot Topics

Related Articles