കുലശേഖരമംഗലം ഗവൺമെൻറ് എച്ച് എസ് എസ് സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ഒക്ടോബർ പത്തിന്

കുലശേഖരമംഗലം:കുലശേഖരമംഗലം ഗവൺമെൻ്റ്എച്ച് എസ് എസിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപവിനിയോഗിച്ച് നിർമിച്ച കമാനത്തിൻ്റെയും നവീകരിച്ചസ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഒക്ടോബർ 10 ന് നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പിടിഎ പ്രസിഡൻ്റ് എസ്.ശ്രീജിത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി ഉദ്ഘാടനം നിർവഹിക്കും. സംഗീത സംവിധായകൻ വിഷ്ണുപ്രശാന്ത് മുഖ്യാതിഥിയാകും.

Advertisements

ഇതിനൊപ്പം സ്‌കൂൾകലോത്സവം സർഗം2025ൻ്റെ ഉദ്ഘാനവും നടക്കും. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീത, പി ആർ സലില ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. സലില,പഞ്ചായത്ത് അംഗങ്ങളായ ബിന്ദുപ്രദീപ്,പോൾതോമസ്, അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്,സ്കൂൾ പ്രിൻസിപ്പൽ എൻ.അനിത, ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി,
എസ് എം സി ചെയർമാൻ എസ്. അരുൺകുമാർ, എംപിടിഎ പ്രസിഡൻ്റ് രജനിമഹേഷ്, പ്രോഗ്രാം കൺവീനർ സിന്ധുദിവാകരൻ തുടങ്ങിയവർ സംബന്ധിക്കും.

Hot Topics

Related Articles