മകള്‍ക്ക് ബിരിയാണി വാങ്ങാന്‍ പോയ വീട്ടമ്മയെ മധ്യവയസ്‌കന്‍ ചവിട്ടിത്തള്ളിയ ദൃശ്യങ്ങള്‍ പുറത്ത്

ഓട്ടോറിക്ഷയില്‍ കയറുകയായിരുന്ന വീട്ടമ്മ അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ നിലത്ത് വീണു. അവരുടെ കൈ തട്ടി മറ്റൊരാളും ബൈക്കും നിലത്ത് വീണു. നിലത്ത് വീണ വഴിയാത്രക്കാരനായ മധ്യവയസ്‌കന്‍ ചാടി എണീറ്റ് ഓട്ടോറിക്ഷയില്‍ കയറുകയായിരുന്ന വീട്ടമ്മയെ നടുവിന് ചവുട്ടി തള്ളിയിടുകയായിരുന്നു.

Advertisements

സംഭവസ്ഥലത്ത് ഓടിക്കൂടിയവര്‍ അയാളെ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിക്കുകയും ആര്യനാട് പോലീസിന് കൈമാറുകയും ചെയ്തു. വീട്ടമ്മ മകള്‍ക്ക് ബിരിയാണി വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം .വീട്ടമ്മ മകള്‍ക്ക് ബിരിയാണി വാങ്ങാനാണ് വെള്ളനാട് എത്തിയത്.സംഭവത്തില്‍ പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി

Hot Topics

Related Articles