മിഥുന്റെ അസുഖം മാറാൻ മുടി മുറിച്ച് ലക്ഷ്മി : തിരുപ്പതിയില്‍ കുടുംബസമേതം എത്തി ലക്ഷ്മി മൊട്ടയടിച്ചു

കൊച്ചി : കുട്ടിക്കാലം മുതല്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് മിഥുൻ രമേഷ്. അനുജൻ, കുട്ടി വില്ലൻ, സുഹൃത്ത് വേഷങ്ങളില്‍ എത്തി വെള്ളിത്തിരയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ മിഥുൻ ഇപ്പോള്‍ മലയാളത്തിലെ മികച്ചൊരു അവതാരകൻ കൂടിയാണ്. ഏത് ഷോ ആയാലും ആര്‍ജെ കൂടിയായ മിഥുൻ ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറി കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ മിഥുന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ തന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ച്‌ മിഥുൻ പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് മിഥുന് ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടിരുന്നു. അന്ന് മിഥുന്റെ രോഗശാന്തിക്കായി ലക്ഷ്മി നേര്‍ന്ന നേര്‍ച്ച നിവര്‍ത്തിയാക്കിയതിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. തിരുപ്പതിയില്‍ കുടുംബസമേതം എത്തി ലക്ഷ്മി മൊട്ടയടിച്ചുവെന്ന് മിഥുൻ പറയുന്നു.

Advertisements

“മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ Bells Palsy പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി”, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ മിഥുൻ കുറിച്ചത്. ഇതില്‍ കൂടുതല്‍ ഞാൻ എന്ത് ചോദിക്കാൻ ? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവര്‍ത്തിക്ക് നന്ദി. സ്നേഹവും പോസിറ്റിവിറ്റും കൊണ്ടുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുക ആണെന്നും മിഥുൻ രമേശ് കുറിക്കുന്നു.2023 മര്‍ച്ച്‌ ആദ്യവാരം ആണ് തനിക്ക് ബെല്‍സ് പാഴ്സി രോഗം പിടിപെട്ടതായി മിഥുൻ രമേശ് അറിയിച്ചത്. താല്‍ക്കാലികമായി മുഖം ഒരു വശത്തേക്ക് കോടുന്ന രോഗാവസ്ഥയാണിത്. മാര്‍ച്ച്‌ അവസാനം ആയപ്പോഴേക്കും സുഖം പ്രാപിച്ച മിഥുൻ വീണ്ടും ജോലികള്‍ക്കായി മടങ്ങിയിരുന്നു.

Hot Topics

Related Articles