ന്യൂസ് ഡെസ്ക് : മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേഷ്. നടനായാണ് മിഥുൻ സിനിമയിലെത്തുന്നത്. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കയ്യടി നേടി.ആര്‍ജെ എന്ന നിലയിലും മിഥുൻ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ മിഥുൻ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത് അവതാരകനായതോടെയാകും. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുൻ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു.
മലയാളത്തിലെ അവതാരകരുടെ വാര്‍പ്പു മാതൃകകളൊന്നും പിന്തുടരാതെ തീര്‍ത്തും വ്യത്യസ്തവും തനതുമായ അവതരണ ശൈലിയാണ് മിഥുനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുൻ. ഭാര്യ ലക്ഷ്മിയുടേയും മിഥുന്റേയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീല്‍സ് വീഡിയോകളിലൂടെയും വ്ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകള്‍ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റണ്‍വെ, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ അടക്കമുള്ള സിനിമകളിലൂടെ വളരെ ചെറുപ്പം മുതല്‍ മലയാളികള്‍ക്ക് മിഥുൻ സുപരിചിതനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയശേഷമാണ് മിഥുന്റെ ജനപ്രീതി വര്‍ധിച്ചത്. മിഥുൻ സ്റ്റേജ് കൈകാര്യം ചെയ്യുന്നതും സംസാരിക്കുന്നതും വളരെ നാച്വറലാണെന്നും സ്റ്റേജിലേക്ക് പ്രോഗ്രാം ചെയ്യാനെത്തുന്നവര്‍ക്ക് മിഥുന്റെ സാന്നിധ്യവും സംസാരവും ബലമാണെന്നുമാണ് ആരാധകര്‍ പറയാറുള്ളത്. തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകള്‍ ഉണ്ടെന്ന് താരം തിരിച്ചറിഞ്ഞത് അടുത്തിടെ ബല്‍സ് പള്‍സി രോഗം പിടിപെട്ടപ്പോഴാണ്. പലരും പൂജ ചെയ്ത് അതിന്റെ പ്രസാദവും ചരടുമെല്ലാമായി താൻ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ഥലത്തേക്ക് വരെ വന്നിരുന്നുവെന്ന് മിഥുൻ വെളിപ്പെടുത്തിയിരുന്നു.
കുട്ടിക്കാലം മുതല്‍ സിനിമാ മോഹം ഉള്ളില്‍ കൊണ്ടുനടന്നിരുന്നു മിഥുൻ. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം മൂലം ദുബായ്ക്ക് വിമാനം കയറേണ്ടി വന്നു. പ്രവാസ ജീവിതം ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ഇത്രയും കാലത്തെ ജീവിതയാത്രയെ കുറിച്ച് ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുൻ .പോലീസുകാരനായി നിയമനം ലഭിച്ച താൻ എങ്ങനെ അവതാരകനായി എന്നും മിഥുൻ വെളിപ്പെടുത്തി. ‘കുട്ടിക്കാലത്ത് സിനിമ ആയിരുന്നു മോഹം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛൻ മരിച്ചു. പിന്നെ എന്നെ ഒരു എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആക്കണമെന്നായിരുന്നു അമ്മയുടെയും ബന്ധുക്കളുടെയും ആഗ്രഹം. അവരതിന് ശ്രമിച്ചു എന്നാല്‍ നടന്നില്ല.’
‘എല്‍എല്‍ബിക്ക് ചേര്‍ന്നുവെങ്കിലും എക്സാം ഒന്നും അറ്റൻഡ് ചെയ്തില്ല. അച്ഛൻ പോലീസുകാരനായതുകൊണ്ട് മരണശേഷം അച്ഛന്റെ ജോലി എനിക്ക് കിട്ടി. ഐജി ഓഫീസില്‍ ആയിരുന്നു നിയമനം. ലീവ് എഴുതികൊടുത്തിട്ടാണ് ദുബായിലേക്ക് വരുന്നത്. അന്നൊന്നും റേഡിയോ ജോക്കി എന്ന ഒരു ചിന്തയെ ഉണ്ടായിരുന്നില്ല.’കിട്ടുന്ന ഷോസൊക്കെ ചെയ്യുമായിരുന്നു. ദുബായിലേക്ക് വരുന്നതിന് മുൻപ് വെട്ടവും റണ്‍വേയും ചെയ്തിരുന്നു. സിനിമ ചെയ്തപ്പോള്‍ സീരിയല്‍സ് മുഴുവനായും നിര്‍ത്തി. ദുബായില്‍ വന്നശേഷമാണ് സാമ്പത്തികമായും മെച്ചപ്പെട്ടത്. നാട്ടില്‍ നിന്നിരുന്നുവെങ്കില്‍ കരിയര്‍ മറ്റൊരു രീതിയില്‍ ആയിപ്പോയേനെ.’
‘ജീവിത്തില്‍ ഒരുപാട് അംഗീകാരങ്ങള്‍ കിട്ടിയത് ദുബായില്‍ വന്നശേഷമായിരുന്നു. സാമ്പത്തികമായി ഉയര്‍ന്നതോടൊപ്പം തന്നെ പോപ്പുലാരിറ്റിയും ലൈം ലൈറ്റ് പോലെ ആയിരുന്നു. ദുബായില്‍ മീഡിയ എന്നത് വെറും മീഡിയ അല്ല. വലിയ വാല്യൂ തന്നെയാണ്. ടെലിവിഷൻ ഷോ കരിയറില്‍ വലിയ ബ്രേക്ക് ഉണ്ടാക്കി. പ്രത്യേകിച്ചും കോമഡി ഉത്സവം.’ബഡായി ബംഗ്ലാവില്‍ നിന്നും മാറേണ്ടിവന്നത് ലീവ് ഇഷ്യൂ കൊണ്ടാണ്. പിഷാരടിയാണ് എന്നെ അതിലേക്ക് വിട്ടത്. ഇരുപത് വര്‍ഷമായി ദുബായില്‍. എഫ്‌എമ്മില്‍ ഇത്രയും വര്‍ഷം നില്‍ക്കാനുള്ള കാരണം ടീം വര്‍ക്കാണെന്ന്’, മിഥുൻ തന്റെ സെലിബ്രിറ്റി ജീവിതത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞു.
കുടുംബസമേതം മിഥുൻ ഇപ്പോള്‍ ദുബായില്‍ സെറ്റില്‍ഡാണ്. ദുബായിലെ ഒട്ടുമിക്ക മലയാളം ഷോകളും ഹോസ്റ്റ് ചെയ്യാറുള്ളത് മിഥുനാണ്. ഇത്തരത്തില്‍ നിരന്തരമായി വിശ്രമമില്ലാതെ ഓടിയതിന്റെ ഫലമായാണ് തനിക്ക് ബല്‍സി പള്‍സി വന്നതെന്നും മിഥുൻ പറഞ്ഞിരുന്നു.