ആലപ്പുഴ മാവേലിക്കര സിവിൽ സപ്ലൈസ് കോർപറേഷന്റെ തട്ടാരമ്പലം ഗോഡൗണിലെ തിരിമറി മന്ത്രി ജി.ആർ.അനിൽ നേരിട്ടു പരിശോധന നടത്തി, ഗോഡൗണിലെ സംവിധാനങ്ങളിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. മതിയായ സുരക്ഷയില്ലാത്ത തട്ടാരമ്പലം ഗോഡൗൺ എത്രയും വേഗം നിർത്തലാക്കണമെന്നും മന്ത്രി നിർദേശിച്ചു. സാധനങ്ങൾ സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷന്റെ കാരാഴ്മയിലുള്ള ഗോഡൗണിലേക്ക് മാറ്റണമെന്നും മന്ത്രി നിർദേശിച്ചു.
ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ചെങ്ങന്നൂർ താലൂക്കിനായി സിവിൽ സപ്ലൈസ് കോർപറേഷന്റെ ചെന്നിത്തല പഞ്ചായത്തിലെ കാരാഴ്മയിലുള്ള സ്റ്റേറ്റ് വെയർ ഹൗസിങ് വളപ്പിൽ പുതുതായി നിർമിച്ച ഗോഡൗണിലാണു പുതിയ സ്റ്റോക് എത്തിയപ്പോൾ സംഭരിച്ചതെന്നും ഉദ്യോഗസ്ഥർ മന്ത്രിയോടു വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തട്ടാരമ്പലം ഗോഡൗണിൽ നിന്നു അരിയും ഗോതമ്പും കടത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ 4500 ചാക്ക് ഭക്ഷ്യധാന്യം കുറവെന്നു കണ്ടെത്തിയതിനെതുടര്‍ന്നാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്.