“പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും ബിജെപി ഏജന്റുമാർ, സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു”: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജില്ലയിൽ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി ഏജന്റുമാരാണെന്നും, വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാൻ കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം. ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം. മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്‍റെ പരാമർശം സെമിനാറിന്‍റെ ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles