മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി കത്തുകളിൽ‘ബഹു.’ വിശേഷണം നിർബന്ധം

തിരുവനന്തപുരം :സർക്കാർ ഓഫീസുകളിൽ നടത്തുന്ന കത്തിടപാടുകളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബഹുമാന സൂചകമായി ‘ബഹു.’ എന്ന് രേഖപ്പെടുത്തണമെന്ന് സർക്കാർ സർക്കുലർ പുറത്തിറക്കി. പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെയും പരാതികളുടെയും മറുപടി കത്തുകളിൽ ഇത്തരം വിശേഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നിർദേശം.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട വകുപ്പുകളിൽ പരിശോധിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാറുണ്ട്. പിന്നീട് നിവേദകർക്ക് നൽകുന്ന മറുപടി കത്തിൽ ‘ബഹു. മുഖ്യമന്ത്രി’, ‘ബഹു. മന്ത്രി’ എന്നീ വിശേഷണങ്ങൾ ചേർക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക യോഗങ്ങളിൽ സാധാരണയായി ഈ വിശേഷണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ചില കത്തിടപാടുകളിൽ അവ ഒഴിവാക്കപ്പെടാറുണ്ടെന്ന പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.

Advertisements

Hot Topics

Related Articles