മിന്നൽ വേഗത്തിൽ മുണ്ടക്കയത്ത് കൂടി പായുന്നവരെ പിടിക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറകൾ കണ്ണു തുറന്നു; സ്പീഡിലോടുന്നവരെ ഇനി ക്യാമറ ഓടിച്ചിട്ടു പിടിക്കും

ജാഗ്രതാ ന്യൂസ് ലൈവ്
പ്രാദേശിക ലേഖകൻ
മുണ്ടക്കയം
മുണ്ടക്കയം: കെ.കെ റോഡിലൂടെ മിന്നൽ വേഗത്തിൽ മിന്നലടിച്ച് പായുന്നവർ ഇനി സൂക്ഷിക്കുക. മുണ്ടക്കയം 34 ആം മൈലിൽ നിങ്ങളെക്കാത്ത് മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറകൾ കണ്ണുതുറന്നിരുപ്പുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകളാണ് മുണ്ടക്കയത്തും കണ്ണു തുറന്നിരിക്കുന്നത്. ഈ ക്യാമറകളിൽ കുടുങ്ങുന്നവർക്ക് പിഴയും നടപടിയും ഉറപ്പാണ്. എല്ലാവരെയും പറ്റിച്ച് റോഡിലൂടെ പായുന്നുവെന്ന് അഹങ്കരിക്കുന്നവർക്കാണ് ക്യാമറ കെണിയൊരുക്കി കാത്തിരിക്കുന്നത്.

Advertisements

സംസ്ഥാനത്തെ പ്രധാന റോഡുകളിൽ മോട്ടോർ വാഹന വകുപ്പാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്യാമറ സ്ഥാപിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് മുണ്ടക്കയത്തും ക്യാമറ വച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ട്രോഫിക് സെർവർ കൺട്രോൾ റൂമിൽ ഈ ക്യാമറയിലെ ദൃശ്യങ്ങൾ കൃത്യമായി കാണാൻ സാധിക്കും. ഇവിടെ നിന്നാണ് ഈ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ മോട്ടോർ വാഹന വകുപ്പ് നിയന്ത്രിക്കുക. മുണ്ടക്കയത്തെ കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ മുപ്പത്തിനാലാം മൈലിന് സമീപത്താണ് ക്യാമറ വെച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ നേരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെൻട്രൽ സെർവർ കൺട്രോൾ റൂമിലാകും എത്തുക. ഇവിടുന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരം കൈമാറുകയും തുടർന്ന് നിയമലംഘനം, നടത്തിയ സ്ഥലവും തീയതിയും സമയവും, വാഹനത്തിന്റെ ചിത്രവും സഹിതം നോട്ടീസ് തപാൽ വഴിയും എസ്എംഎസ് വഴിയും വീട്ടിലെത്തും.

ഹെൽമറ്റും സീറ്റ് ബെൽറ്റും
അമിത വേഗവും കുടുങ്ങും
ഹെൽമറ്റ് വെയ്ക്കാതെ ഇരുചക്രവാഹനം ഓടിയ്ക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, അമിതവേഗത്തിൽ പായുക, കൃത്യമായ നമ്പർപ്ളേറ്റ് വെയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ക്യാമറയിൽ കുടുങ്ങും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന പാതകളിൽ ഒന്നായ ഇവിടം തിരക്കേറിയ റോഡായി സീസണിൽ മാറാറുണ്ട്. വാഹനങ്ങളുടെ തിരക്കും അമിതവേഗവും അടിയ്ക്കടി ഇവിടെ അപകടത്തിന് കാരണമായി മാറുന്ന സാഹചര്യമുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിൽ അപകടം പതിവാകുകയും കൃത്യമായ വാഹന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും അപര്യാപ്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് നിരീക്ഷണ ക്യാമറകൾ വെയ്ക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചത്.

മോട്ടോർ വാഹനവകുപ്പ് ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിൽ സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. കെൽട്രോണിന്റെ സഹായത്തോടെയാണ് മോട്ടോർ വാഹനവകുപ്പ പദ്ധതി നടപ്പാക്കുന്നത്. നേരത്തേ ഇവിടെ ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് കുമളി – മുണ്ടക്കയം -ഡിണ്ടിഗൽ സേഫ്സോൺ പദ്ധതി നടപ്പാക്കിയിരുന്നു. കയറ്റവും വളവും കൊക്കയും നിറഞ്ഞ വഴികൾ ഏറെയുള്ള ഈ മേഖലയിൽ അപകടസാധ്യത കൂടുതലാണ്.

അയ്യപ്പഭക്തന്മാരുമായി എത്തുന്ന സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർകക് ആവശ്യമായ മാർഗ്ഗനിർദേശം നൽകുക, കേടാകുന്ന വാഹനങ്ങൾക്ക് സഹായം എത്തിക്കുക, അപകട സ്ഥലത്ത് അടിയന്തിര രക്ഷാപ്രവർത്തനം നടത്തുക, വൈദ്യസഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പദ്ധതിയ്ക്ക് കീഴിൽ നടപ്പാക്കിയിരുന്നു. വാഹന പെട്രോളിംഗും നടത്തിയിരുന്നു. ഗതാഗതവകുപ്പാണ് ഇതിന് ആവശ്യമായ ഫണ്ട് നൽകുന്നത്.

Hot Topics

Related Articles