അരങ്ങൊഴിയുന്നത് ക്രിക്കറ്റ് ലോകത്തെ വനിതാ ടെണ്ടുൽക്കർ ; മിതാലിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയന്റെ ട്വിറ്റർ പോസ്റ്റ്

തിരുവനന്തപുരം : ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന് ആശംസകളുമായി കേരളത്തിന്റെ മുഖ്യ മന്ത്രി പിണറായി വിജയൻ രംഗത്ത്. മിതാലി സച്ചിന് തുല്യയാണ് എന്നാണ്  പിണറായി വിശേഷിപ്പിച്ചത്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് അലങ്കരിച്ച ഇവർ ക്രിക്കറ്റ് ലോകത്തെ വനിതാ ടെണ്ടുൽക്കർ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത് എന്ന് ഓർമ്മിപ്പിച്ചായിരുന്നു കേരള മുഖ്യന്റെ പോസ്റ്റ് . ട്വിറ്ററിലാണ് പിണറായി ആശംസകൾ അറിയിച്ചത്. മിതാലിയുടെ ചരിത്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പിണറായി വിജയന്റെ ആശംസ പോസ്റ്റ്

Advertisements

പിണറായി വിജയന്റെ പോസ്റ്റിന്റെ പൂർണ രൂപം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഇതിഹാസമായ മിതാലി രാജ് വിരമിക്കുകയാണ്. 23 വർഷമെന്ന റെക്കോർഡ് കാലം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലുണ്ടായ മിതാലി ഏകദിന, ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ (10,868 റൺസ്) ബാറ്റിങ് താരവുമാണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് അലങ്കരിച്ച ഇവർ ക്രിക്കറ്റ് ലോകത്തെ വനിതാ ടെണ്ടുൽക്കർ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇരട്ടസെഞ്ച്വറി നേടിയ താരവുമാണ് മിതാലി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും (232 മത്സരങ്ങൾ) മിതാലി രാജ് തന്നെ. നേതൃപാടവത്തിന് പേരുകേട്ട ഇവർ 155 ഓളം ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു. അതിൽ രണ്ട് ലോകകപ്പ് ഫൈനലുകളും ഉൾപ്പെടും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തം പേരിലുള്ള മിതാലിയുടെ ക്രിക്കറ്റ് ജീവിതം ഏറെ ആവേശകരമായിരുന്നു. മിതാലി രാജിന് ആശംസകൾ നേരുന്നു.

Hot Topics

Related Articles