“പ്രിയ പാച്ചു, എപ്പോഴത്തെയും പോലെ എന്‍റെ ഹൃദയവും നീ കീഴടക്കിയിരിക്കുന്നു” പാച്ചുവിന് അഭിനന്ദനവുമായി കീരവാണി

നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുത വിളക്കും മികച്ച അഭിപ്രായം നേടിയ ഒരു വിജയ ചിത്രമാണ്. ഏതാനും ദിവസം മുന്‍പ് ആമസോണ്‍ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. ഒടിടി റിലീസോടു കൂടി ചിത്രം ഇതര ഭാഷയിലേ പ്രേക്ഷകരിലേക്കും എത്തിയിരിക്കുയാണ്.

ചിത്രം കണ്ട് ചിത്രത്തെയും ഫഹദിന്‍റെ പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഓസ്ക്കാർ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ എം.എം കീരവാണി. കീരവാണി ഫഹദിന് അയച്ച വാട്സ്‍ആപ് മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് സംവിധായകൻ അഖില്‍ സത്യന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“പ്രിയ പാച്ചു, നീ നിന്‍റെ ഫാര്‍മസി സ്റ്റോര്‍ നേടിയെടുത്തു. ഹംസധ്വനിയെ (നായികാ കഥാപാത്രം) നേടി. എപ്പോഴത്തെയും പോലെ എന്‍റെ ഹൃദയവും നീ കീഴടക്കിയിരിക്കുന്നു. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ലൈല എന്ന കഥാപാത്രത്തെ എന്‍റെ ഭാര്യ സുധ മൂര്‍ത്തിയുമായും ഈ രാജ്യത്തെ അനവധി കുലീനകളായ സ്ത്രീകളുമായും താരതമ്യം ചെയ്യുകയായിരുന്നു ഞാന്‍. ചിത്രത്തിന്റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍”.

ഇന്നസെന്‍റും മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Hot Topics

Related Articles